കപ്പല്‍ മുങ്ങുന്നത് കണ്ട് സ്വയം രക്ഷപ്പെട്ട ആളാണ് രാഹുല്‍ ഗാന്ധി; പരിഹാസവുമായി അസദുദീന്‍ ഒവൈസി

മുംബൈ: ഒരു കപ്പല് മുങ്ങുമ്പോള്‍ എല്ലാവരെയും സുരക്ഷിതമാക്കിയതിന് ശേഷമാണ് അതിലെ കപ്പിത്താന്‍ രക്ഷപ്പെടേണ്ടെന്ന് എഐഎംഐഎം നേതാവ് അസദുദീന്‍ ഒവൈസി. എന്നാല്‍ കോണ്‍ഗ്രസ് കപ്പല്‍ മുങ്ങുന്നത് കണ്ട് സ്വയം രക്ഷപ്പെട്ട ആളാണ് രാഹുല്‍ ഗാന്ധിയെന്നും ഒവൈസി പരിഹസിച്ചു.മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഒവൈസി.

” കടലിന് നടുവില്‍ ഒരു കപ്പല്‍ മുങ്ങുമ്പോള്‍, എല്ലാവരെയും സുരക്ഷിതരാക്കിയതിന് ശേഷമാണ് കപ്പിത്താന്‍ രക്ഷപ്പെടുക. പക്ഷേ കോണ്‍ഗ്രസ് മുങ്ങുന്നത് കണ്ട് സ്വയം രക്ഷപ്പെടുന്ന കപ്പിത്താനാണ് രാഹുല്‍ ഗാന്ധി. മുസ്ലീംകള്‍ ജീവനോടെയിരിക്കുന്നത് എഴുപത് വര്‍ഷം മുമ്പ് കോണ്‍ഗ്രസ് കാണിച്ച ദയകൊണ്ടല്ല, ഭരണഘടനകൊണ്ടും ദൈവത്തിന്റെ കൊണ്ടുമാണ് നമ്മള്‍ ജീവിച്ചിരിക്കുന്നത്.” – ഒവൈസി പറഞ്ഞു.

മുത്തലാഖ് നിയമം നടപ്പിലാക്കിയ ബിജെപി സര്‍ക്കാരിനെതിരെയും ഉവൈസി വിമര്‍ശനം ഉന്നയിച്ചു.മുത്തലാഖ് ബില്‍ ഒന്നുകൊണ്ടു മാത്രം രാജ്യത്തെ മുസ്ലീം സമുദായത്തോട് നീതി പുലര്‍ത്താനായെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കരുതുന്നതെങ്കില്‍ അത് തെറ്റായ കാഴ്ചപ്പാടാണെന്നും ഒവൈസി ആരോപിച്ചു.മുത്തലാക്ക് ബില്ലുകൊണ്ട് എല്ലാമായെന്ന് ബിജെപിയും മോദി സര്‍ക്കാരും ധരിക്കരുത്.

മുസ്ലീം സമുദായത്തോട് നീതി പുലര്‍ത്തുമെന്ന് പറയുന്നവര്‍ അങ്ങനെയെങ്കില്‍ മറാത്ത സംവരണം പോലെതന്നെ മുസ്ലീം സമുദായങ്ങള്‍ക്കും സംവരണം ഏര്‍പ്പെടുത്താന്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Top