റാലികള്‍ ഒഴിവാക്കി, സ്വകാര്യ വിദേശ സന്ദര്‍ശനം ഒഴിവാക്കാനാവില്ലെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്തെ ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ റാലികള്‍ ഒഴിവാക്കി രാഹുല്‍ ഗാന്ധി. ഈ ആഴ്ചയിലെ തെരെഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കില്ലെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചു.

എന്നാല്‍, സ്വകാര്യ വിദേശ സന്ദര്‍ശനം വെട്ടിച്ചുരുക്കാന്‍ കഴിയില്ലെന്ന് പാര്‍ട്ടിയെ രാഹുല്‍ ഗാന്ധി അറിയിച്ചു. പഞ്ചാബിലെ മോഗ ജില്ലയില്‍ മറ്റന്നാള്‍ നടക്കുന്ന റാലിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കില്ല. വിദേശ സന്ദര്‍ശനം ധ്യതി പിടിച്ച് അവസാനിപ്പിക്കാന്‍ കഴിയില്ലെന്നുമാണ് വിശദീകരണം.

Top