രാഷ്ട്രപതി പ്രസംഗിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ നോക്കിയിരുന്നു;രാഹുല്‍ വിവാദത്തില്‍

ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ പ്രസംഗം ശ്രവിക്കാതെ മൊബൈല്‍ ഫോണില്‍ നോക്കിയിരുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വിവാദത്തില്‍. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധനചെയ്ത് രാഷ്ട്രപതി സംസാരിക്കുമ്പോഴായിരുന്നു രാഹുലിന്റെ അശ്രദ്ധ.


രാഹുലിന് തൊട്ടടുത്തിരുന്ന യു.പി.എ അധ്യക്ഷ സോണിയാഗാന്ധി രാഷ്ട്രപതിയുടെ ഒരു മണിക്കൂര്‍ നീണ്ട പ്രസംഗം ശ്രദ്ധയോടെ കേട്ടിരിക്കുകയും ബലാക്കോട്ട് വ്യോമാക്രമണം അടക്കമുള്ളവ സംബന്ധിച്ച പരാമര്‍ശങ്ങളെ മേശയിലടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. എന്നാല്‍, 20 മിനിട്ടോളം രാഹുല്‍ മൊബൈല്‍ ഫോണില്‍ എന്തൊക്കെയോ നോക്കിയിരിക്കുകയാണ് ഉണ്ടായത്.

എന്നാല്‍ രാഹുലിന്റെ പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ടതോടെ സോണിയാഗാന്ധി രാഹുലിനെ തട്ടിവിളിക്കുകയും അത്തരത്തില്‍ പെരുമാറരുതെന്ന സൂചന നല്‍കുകയും ചെയ്തുവെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

Top