ബി.പി.സി.എല്‍ സ്വകാര്യവത്കരണത്തിനെതിരെയുള്ള സമരത്തില്‍ രാഹുല്‍ ഗാന്ധി ഇന്ന് പങ്കെടുക്കും

കൊച്ചി : രാഹുല്‍ ഗാന്ധി ഇന്ന് കൊച്ചിയിലെത്തും. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ നടക്കുന്ന സമരത്തില്‍ രാഹുല്‍ പങ്കെടുക്കും.

വൈകിട്ട് ആറ് മുപ്പതിന് അമ്പലമുകള്‍ റിഫൈനറിയ്ക്ക് മുന്നിലെ സമരപ്പന്തലിലെത്തുന്ന രാഹുല്‍ തൊഴിലാളികളെ അഭിവാദ്യം ചെയ്ത് സംസാരിക്കും.

തുടര്‍ന്ന് ബിപിസിഎല്‍ ഉദ്യോഗസ്ഥരുമായും രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തും. രാത്രിയോടെ നെടുമ്പാശ്ശേരിയില്‍ മടങ്ങിയെത്തുന്ന രാഹുല്‍ ഗാന്ധി നാളെ രാവിലെ ആറ് മണിയോടെ ഡല്‍ഹിയ്ക്ക് തിരിക്കും.

Top