യജമാനന്മാരെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് മോദി ബിപിസിഎല്‍ വില്‍ക്കുന്നതെന്ന് രാഹുല്‍

കൊച്ചി : കേന്ദ്രസര്‍ക്കാര്‍ ബോധപൂര്‍വ്വമായി പൊതുമേഖലാ സ്ഥാപനങ്ങള്‍ നശിപ്പിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി. എട്ടുലക്ഷം കോടി രൂപ ആസ്തിയുള്ള സ്ഥാപനം അറുപതിനായിരം കോടി രൂപയ്ക്ക് വില്‍ക്കുന്നവര്‍ ദേശസ്‌നേഹികളല്ലെന്നും രാഹുല്‍ തുറന്നടിച്ചു.

പണ്ട് മഹാരാജാക്കന്മാരാണ് ഇന്ത്യയെ വിറ്റതെങ്കില്‍ ഇന്ന് ഇന്ത്യയെ വില്‍ക്കുന്നത് മോദിയാണ്. നരേന്ദ്ര മോദിയെ നിലനിര്‍ത്തുന്നത് ആരുടെ പണമാണോ ആ യജമാനന്മാരെ അദ്ദേഹം സംരക്ഷിക്കുകയാണ്. അവര്‍ക്കു വേണ്ടിയാണ് ബിപിസിഎല്‍ മോദി വില്‍ക്കുന്നതെന്നും രാഹുല്‍ വിമര്‍ശിച്ചു.

അമ്പലമുകള്‍ റിഫൈനറിയ്ക്ക് മുന്നിലെ സമരപ്പന്തലില്‍ ബിപിസിഎല്‍ സ്വകാര്യ വത്കരണത്തിനെതിരെ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

Top