രാഹുല്‍ഗാന്ധി സഭയില്‍ നടത്തിയത് ചിപ്‌കോ സമരം; വിമര്‍ശനവുമായി രാജ്‌നാഥ് സിങ്

rajnath-singh

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് രംഗത്ത്. ലോക്‌സഭാ സമ്മേളനത്തിനിടയില്‍ കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി സഭയില്‍ നടത്തിയത് ചിപ്‌കോ സമരമായിരുന്നെന്നാണ് അദ്ദേഹം പറഞ്ഞത്.

മോദിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള പ്രസംഗത്തിന് ശേഷം സീറ്റില്‍ ഇരിക്കാതെ ഭരണപക്ഷ ബഞ്ചിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആലിംഗനം ചെയ്ത സംഭവത്തിലുള്ള പ്രതികരണമായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട അക്രമം ദൗര്‍ഭാഗ്യകരമാണെന്നും ഇതിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ 1984 ലെ സിഖ് കലാപത്തിനിടെ ഇതിലും വലിയ ആള്‍ക്കൂട്ട ആക്രമണം നടന്നിരുന്നതായും രാജ്‌നാഥ് സിങ് പറഞ്ഞു.

Top