ഭരണഘടനാ സംവിധാനങ്ങളെ ബിജെപി കൈയടക്കാന്‍ ശ്രമിക്കുന്നു; വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

rahul

റായ്പൂര്‍: ബിജെപിയെയും, ആര്‍എസ്എസിനെയും വിമര്‍ശിച്ച് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. ഭരണഘടനാ സംവിധാനങ്ങളെ ബിജെപിയും ആര്‍എസ്എസും ചേര്‍ന്ന് കൈയടക്കാന്‍ ശ്രമിക്കുകയാണെന്നാണ് വിമര്‍ശനമെന്നോണം രാഹുല്‍ പറയുന്നത്.

സുപ്രീം കോടതി ജഡ്ജിമാരെ വരെ ബിജെപി ഭയപ്പെടുത്തുകയാണെന്നും, ഏകാധിപത്യമുള്ളിടത്താണ് ഇത്തരം കാര്യങ്ങള്‍ സംഭവിക്കുകയെന്നും ഇതുപോലുള്ള സംഭവങ്ങള്‍ നടന്നതായി കേള്‍ക്കുന്നത് പാക്കിസ്ഥാന്‍ പോലുള്ള രാജ്യങ്ങളിലാണെന്നും ഈ കാര്യങ്ങളൊക്കെ ഇപ്പോള്‍ ഇന്ത്യയില്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Top