അമേഠിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനിക്ക് ലീഡ് ; രാഹുല്‍ ഗാന്ധി പിന്നില്‍

ന്യൂഡല്‍ഹി : അമേഠിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി മുന്നില്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പിന്നിലായി.

ആദ്യ ഘട്ടത്തില്‍ വോട്ടെണ്ണിയപ്പോള്‍ സ്മൃതി പിന്നിലായിരുന്നു. ഇരു സ്ഥാനാര്‍ഥികളും ശക്തമായി ഏറ്റുമുട്ടിയ മണ്ഡലമാണ് അമേഠി.

അതേസമയം ലോക്‌സഭാ ഇലക്ഷന്‍ തിരെഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ രാജ്യം ഉറ്റുനോക്കുന്ന മണ്ഡലങ്ങളില്‍ ഒന്നായ വയനാട്ടില്‍ രാഹുല്‍ഗാന്ധി മുന്നിലെത്തിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

Top