rahul gandhi-bail-defamation case

rahul-gandi

മുംബൈ: ആര്‍.എസ്.എസ് നല്‍കിയ അപകീര്‍ത്തിക്കേസില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം. എന്നാല്‍ പ്രസ്താവന പിന്‍വലിക്കാന്‍ തയ്യാറല്ലന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

2014 മാര്‍ച്ച് ആറിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ടാണ് കേസ്. മഹാത്മാഗാന്ധിയുടെ വധത്തിനു പിന്നില്‍ ആര്‍.എസ്.എസ് അംഗങ്ങളാണെന്ന രാഹുലിന്റെ പരാമര്‍ശമാണ് കേസിനാധാരം.

ഭിവാന്ദിയിലെ സോണാലെയില്‍ ആയിരുന്നു രാഹുലിന്റെ വിവാദ പ്രസംഗം. ഗാന്ധിയെ കൊന്ന ആര്‍.എസ്.എസിന്റെ ആളുകളാണ് ഇന്ന് അദ്ദേഹത്തെ കുറിച്ച് പറയുന്നത്.

സര്‍ദാര്‍ പട്ടേലിനെയും ഗാന്ധിജിയേയും എതിര്‍ത്തരാണ് ഇന്ന് അവകാശ വാദം ഉന്നയിക്കുന്നതെന്നുമായിരുന്നു രാഹുലിന്റെ പരാമര്‍ശം.

രാഹുലിനെതിരെ ക്രിമിനല്‍ നടപടിക്രമവുമായി മുന്നോട്ടുപോകാന്‍ വിചാരണ കോടതി തീരുമാനിച്ചിരുന്നു. വിചാരണ നേരിടാന്‍ തയ്യാറാണെന്ന് രാഹുലും നേരത്തെ വ്യക്തമാക്കിയിരുന്നു.

കേസില്‍ ഇടപെടാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി ഒന്നുകില്‍ ഖേദപ്രകടനം നടത്തുകയോ അല്ലെങ്കില്‍ വിചാരണ നേരിടാന്‍ തയ്യാറാകണമെന്നുമാണ് രാഹുലിനോട് നിര്‍ദേശിച്ചിരുന്നത്.

Top