Rahul Gandhi attacks PM Narendra Modi again over corruption

RAHUL GHANDHI

ബഹ്‌രൈച് (ഉത്തര്‍പ്രദേശ്): അഴിമതി ആരോപണത്തിന്റെ പേരില്‍ തന്നെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

തന്നെ എത്രവേണമെങ്കിലും പരിഹസിച്ചോളൂ, എന്നാല്‍ അഴിമതി നടത്തിയോ ഇല്ലയോ എന്ന് പ്രധാനമന്ത്രി മറുപടി പറയണം. അഴിമതി ആരോപണത്തിന് മറുപടി ഇല്ലാത്തതിനാലാണ് പരിഹസിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ബുഹ്‌രൈചില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രിയുടെ പരിഹാസത്തിന് രാഹുല്‍ മറുപടി പറഞ്ഞത്.

പണത്തിനായി വരിനില്‍ക്കുന്നത് പാവങ്ങള്‍ മാത്രമാണ്. ധനികരാരും വരിനില്‍ക്കുന്നില്ല. നോട്ടുകള്‍ അസാധുവാക്കിയ നടപടി കള്ളപ്പണത്തിനോ അഴിമതിക്കോ എതിരായ യുദ്ധമല്ല, ദരിദ്രരെ ദുരിതത്തിലാക്കുന്നതിനുള്ള നീക്കമാണ്. ദിനംപ്രതി കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയാണ്. പ്രധാനമന്ത്രി ഇക്കാര്യങ്ങളിലൊന്നും ഒരു വാക്കുപോലും പറയുന്നില്ല.

മോദി ഇതുവരെ എത്ര കള്ളപ്പണക്കാരെ ജയിലലാക്കി? ഒരാളെപ്പോലുമില്ല. പകരം, ലളിത് മോദിയെയും മല്യയെയും നാടുവിടാന്‍ സഹായിക്കുകയാണ് പ്രധാനമന്ത്രി ചെയ്തതെന്നും രാഹുല്‍ ആരോപിച്ചു.

സഹാര നല്‍കിയ 10 പാക്കറ്റുകളില്‍ എന്തായിരുന്നുവെന്ന് മോദി വ്യക്തമാക്കണമെന്ന് രാഹുല്‍ ട്വിറ്ററിലൂടെയും ആവശ്യപ്പെട്ടു.

Top