ദളിത് വിരുദ്ധ അക്രമം; സംസ്ഥാനം ആരാണ് ഭരിക്കുന്നതെന്ന് രാഹുലിനോട് ബിജെപി

ദളിത് യുവാക്കള്‍ നേരെ രാജസ്ഥാനില്‍ നടന്ന അതിക്രമം ഞെട്ടിക്കുന്നതാണെന്ന് വ്യക്തമാക്കി, സര്‍ക്കാരിനോട് അടിയന്തര നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ലക്ഷ്യമിട്ട് ബിജെപി. രാജസ്ഥാനില്‍ ഭരണം നടത്തുന്നത് ആരാണെന്ന് ഓര്‍മ്മിപ്പിച്ച് കൊണ്ടാണ് ബിജെപി വക്താവ് അമിത് മാളവ്യ വിമര്‍ശനം നയിച്ചത്. രാജസ്ഥാനില്‍ ദളിതുകള്‍ക്കും, സ്ത്രീകള്‍ക്കും എതിരായ കുറ്റകൃത്യങ്ങള്‍ കുതിക്കുകയാണെന്നും മാളവ്യ അവകാശപ്പെട്ടു.

രണ്ട് ദളിത് യുവാക്കളെ ക്രൂരമായി അക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് രാജസ്ഥാന്‍ സര്‍ക്കാരിനെ നാണിപ്പിച്ച സംഭവം പുറത്തായത്. ‘രാജസ്ഥാനിലെ നാഗൗറില്‍ രണ്ട് ദളിത് യുവാക്കളെ ക്രൂരമായി പീഡിപ്പിക്കുന്ന വീഡിയോ ഞെട്ടിക്കുന്നതാണ്. ഞെട്ടിക്കുന്ന കുറ്റകൃത്യത്തിന് പിന്നിലുള്ള ക്രിമിനലുകളെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നിലെത്തിക്കണം’, രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

കോണ്‍ഗ്രസാണ് രാജസ്ഥാനില്‍ അധികാരത്തിലുള്ളതെന്ന് അമിത് മാളവ്യ രാഹുലിന് മറുപടി നല്‍കി. ‘സംസ്ഥാന സര്‍ക്കാര്‍? മുഖ്യമന്ത്രി തന്നെയാണ് ആഭ്യന്തര മന്ത്രി, അദ്ദേഹത്തിന്റെ പേര് അശോക് ഘെലോട്ട് എന്നാണ്. സംസ്ഥാനത്ത് ദളിതുകള്‍ക്ക് എതിരെ നടന്ന ക്രൂരതയുടെ ഉത്തരവാദികള്‍ ആരെന്ന് താങ്കള്‍ക്ക് അറിയില്ലെന്നുണ്ടോ?’, മാളവ്യ ചോദിച്ചു.

രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയത് മുതല്‍ ദളിതര്‍ക്കും, സ്ത്രീകള്‍ക്കും എതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ചെന്നും അമിത് മാളവ്യ കൂട്ടിച്ചേര്‍ത്തു. ഒരു സ്ഥാപനത്തില്‍ നിന്നും പണം മോഷ്ടിക്കുന്നതിനിടെ പിടിയിലായ രണ്ട് പേരെയാണ് അതിക്രൂരമായ പീഡനത്തിന് ഇരയാക്കിയത്

Top