Rahul Gandhi as Congress chief will be ‘achhe din for BJP’: Smriti Irani

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി എത്തുന്നത് ബി.ജെ.പി ക്ക് അച്ഛേ ദിന്‍ സമ്മാനിക്കുമെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി.

സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷത്തിനിടെ നല്‍കിയ അഭിമുഖത്തിലാണ് സ്മൃതി ഇറാനി ഇങ്ങനെ പറഞ്ഞത്.

രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷനായി എത്തുമെന്ന വാര്‍ത്ത മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോഴാണ് ചിരിച്ചുകൊണ്ട് അവര്‍ ഇങ്ങനെ പ്രതികരിച്ചത്.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ജനങ്ങള്‍ക്കുവേണ്ടി ധാരാളം പദ്ധതികള്‍ നടപ്പാക്കിയെന്നും എന്നാല്‍ ചിലതെങ്കിലും നടപ്പാക്കാന്‍ പറ്റാതെ പോയത് സാമ്പത്തിക പ്രശ്‌നം മൂലമാണെന്നും അവര്‍ പറഞ്ഞു.

വിവാദങ്ങളുണ്ടാക്കിയ ഹൈദ്രാബാദ് സര്‍വ്വകലാശാല , ജെ.എന്‍.യു വിവാദങ്ങളെ പറ്റിയുളള ചോദ്യത്തിന് ഒറു സര്‍വ്വകലാശാലയുടെയും നടത്തിപ്പില്‍ ഇടപെടാന്‍ താല്‍പര്യമില്ലെന്നായിരുന്നു അവര്‍ നല്‍കിയ ഉത്തരം.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പാഠപുസ്തക വിവാദങ്ങള ചൂണ്ടിക്കാണിച്ചപ്പോള്‍ വിദ്യാഭ്യാസരംഗത്ത് ബാഹ്യ ഇടപെടലുകള്‍ അനുവധിക്കില്ലെന്നും ആര്‍.എസ്.എസ് എന്നല്ല ഒരു സംഘടനയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ ഇടപെടരുതെന്നും അവര്‍ പറഞ്ഞു.

യു.പി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമോ എന്ന ചോദ്യത്തിന് തന്നെ കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാനാണോ നിങ്ങള്‍ ആഗ്രഹിക്കുന്നതെന്ന മറുചോദ്യം ചോദിച്ചാണ് സ്മൃതി നേരിട്ടത്.

Top