വിലക്ക് മറികടന്ന് മധ്യപ്രദേശിലെത്തിയ രാഹുല്‍ ഗാന്ധി പൊലീസ് കസ്റ്റഡിയില്‍

മന്ദ്‌സോര്‍: വിലക്ക് മറികടന്ന് മധ്യപ്രദേശിലെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പൊലീസ് അറസ്റ്റ് ചെയ്തു.

മധ്യപ്രദേശിലെ കര്‍ഷക പ്രക്ഷോഭം നടക്കുന്ന മന്ദ്പൂര്‍ സന്ദര്‍ശിക്കാനുള്ള നീക്കത്തിനിടെയാണ് രാഹുലിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.

ഉദയ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കാറില്‍ യാത്ര ആരംഭിച്ച രാഹുല്‍ യാത്ര ബൈക്കിലേക്കു മാറ്റി. പിന്നീട് കാല്‍നടയായി യാത്ര തുടര്‍ന്നെങ്കിലും പൊലീസ് തടയുകയായിരുന്നു.

കര്‍ഷക കലാപത്തെ തുടര്‍ന്ന് പ്രദേശത്ത് പൊലീസ് കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്. രാഷ്ട്രീയ നേതാക്കളെ അവിടേക്ക് കടക്കുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്.

Top