കർഷകർക്ക് വേണ്ടിയുള്ള സിഖ് പുരോഹിതന്റെ ജീവിത്യാഗം, പ്രതികരണവുമായി രാഹുൽ ഗാന്ധിയും കേജരിവാളും

ൽഹി : കർഷക പ്രതിഷേധത്തിൽ പങ്കെടുത്ത സിഖ് ആത്മീയ നേതാവിൻ്റെ ആത്മഹത്യയിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും. സന്ത് ബാബ റാം സിങ്ങിന്റെ ആത്മഹത്യയെപ്പറ്റിയുള്ള വാർത്ത വേദനയുണ്ടാക്കുന്നതാണെന്ന് ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.  കർഷകർ അവരുടെ അവകാശങ്ങൾക്ക് വേണ്ടിയാണ് സമരം ചെയ്യുന്നത് സർക്കാർ അതു കേൾക്കാൻ തയാറാകണമെന്നും കരിനിയമങ്ങൾ പിൻവലിക്കണമെന്നും കെജ്‌രിവാൾ ആവശ്യപ്പെട്ടു.

കേന്ദ്രസർക്കാർ നയം കാരണം നിരവധി കർഷകർ ഇതിനോടകം തന്നെ ജീവത്യാഗം ചെയ്തുവെന്നും ഈ ക്രൂരത ചെയ്യുന്ന മോദിസർക്കാർ എല്ലാ അതിരുകളും ലംഘിച്ച് കഴിഞ്ഞിരിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കാർഷിക നിയമ ഭേദഗതി പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്നും രാഹുൽഗാന്ധി ആവശ്യപ്പെട്ടു.

Top