അമേഠിയുമായുള്ള ബന്ധം വ്യക്തിപരമാണ് രാഷ്ട്രീയമല്ലെന്ന് രാഹുല്‍ ഗാന്ധി

അമേഠി (യു.പി): അമേഠിയുമായുള്ള ബന്ധം രാഷ്ട്രീയമല്ല, വ്യക്തപരമാണെന്നും അതുകൊണ്ട് തന്നെ ഒരിക്കലും അവസാനിപ്പിക്കാന്‍ കഴിയില്ലെന്നും രാഹുല്‍ ഗാന്ധി. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം ആദ്യമായാണ് രാഹുല്‍ അമേഠിയില്‍ സന്ദര്‍ശനം നടത്തുന്നത്. ബിജെപി സ്ഥാനാര്‍ഥി സ്മൃതി ഇറാനിയോടാണ് രാഹുല്‍ പരാജയപ്പെട്ടത്.

തെരഞ്ഞെടുപ്പിലെ ജയവും തോല്‍വിയും രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്നും ,അതുകൊണ്ട്് ഒരുകാലത്തും അമേഠിയെ ഉപേക്ഷിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

അമേഠിയിലെ നിര്‍മല ദേവി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന യോഗത്തില്‍ 15000ലേറെപ്പേര്‍ പങ്കെടുത്തു. അന്തരിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഗംഗപ്രസാദ് ഗുപ്തയുടെ വീടും രാഹുല്‍ സന്ദര്‍ശിച്ചു.

Top