ഭാരത് ജോഡോ യാത്രയുടെ ആലപ്പുഴ പര്യടനം ഇന്ന് അവസാനിക്കും

ആലപ്പുഴ: ഭാരത് ജോഡോ യാത്രയുടെ ആലപ്പുഴ പര്യടനം ഇന്ന് അവസാനിക്കും. 90 കിലോമീറ്ററിലൂടെയാണ് പദയാത്ര കടന്ന് പോയത്. 3 ലക്ഷത്തിലധികം പ്രവർത്തകർ ജില്ലയിൽ കഴിഞ്ഞ മൂന്ന് ദിവസമായി നടക്കുന്ന യാത്രയുടെ ഭഗമായി. ആലപ്പുഴയിലെ കോൺഗ്രസ് പ്രവർത്തകരെ ആവേശത്തിലാക്കിയാണ് ഓരോയിടത്തും ഭാരത് ജോഡോ യാത്ര കടന്ന് പോകുന്നത്. ജില്ലയിലെ അവസാന ദിവസമായ ഇന്ന് ചേർത്തലയിൽ നിന്നാണ് യാത്ര ആരംഭിക്കുക. അരൂരാണ് സമാപന സമ്മേളനം.

ആലപ്പുഴയിൽ 90 കിലോമീറ്റർ നടന്ന രാഹുൽ ഗാന്ധി മത്സ്യ തൊഴിലാളികളെയും കർഷകരെയും അഭിസംബോധന ചെയ്ത് സംസാരിച്ചു. തോട്ടപ്പള്ളി കരിമണൽ ഖനന വിരുദ്ധ സമര പന്തലിലും രാഹുൽ എത്തിയിരുന്നു.

Top