പത്തു ദിവസമാണ് ചോദിച്ചതെന്നും രണ്ടു ദിവസത്തിനുള്ളില്‍ ചെയ്തു കാണിച്ചെന്നും രാഹുല്‍ ഗാന്ധി

rahul gandhi

ന്യൂഡല്‍ഹി : കാര്‍ഷിക കടം എഴുതി തള്ളാന്‍ പത്തു ദിവസമാണ് കോണ്‍ഗ്രസ് ചോദിച്ചതെന്നും രണ്ടു ദിവസത്തിനുള്ളില്‍ അത് ചെയ്തു കഴിഞ്ഞെന്നും അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തിസ്ഗഡ് സര്‍ക്കാരുകള്‍ കാര്‍ഷിക കടം എഴുതിത്തള്ളി. പത്തു ദിവസമാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്. രണ്ടു ദിവസത്തിനുള്ളില്‍തന്നെ ചെയ്തു കഴിഞ്ഞിരിക്കുന്നു- രാഹുല്‍ ട്വീറ്റ് ചെയ്തു. മധ്യപ്രദേശ്, ഛത്തിസ്ഗഡ് സര്‍ക്കാരുകള്‍ക്കു പിന്നാലെ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരും ബുധനാഴ്ച കാര്‍ഷിക കടം എഴുതിത്തള്ളിയിരുന്നു.

രണ്ടു ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങള്‍ക്കാണ് ഇളവ് ലഭിക്കുക. കടം എഴുതിത്തള്ളല്‍ സര്‍ക്കാരിന് 18,000 കോടി രൂപയുടെ അധിക ബാധ്യത സൃഷ്ടിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാര്‍ അധികാരമേറ്റ് ആദ്യം ചെയ്ത നടപടി കാര്‍ഷിക കടം എഴുതി തള്ളുകയായിരുന്നു. കോണ്‍ഗ്രസിന്റെയും രാഹുല്‍ ഗാന്ധിയുടെയും തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു കാര്‍ഷിക കടങ്ങളുടെ എഴുതിത്തള്ളല്‍.

Top