കര്‍ഷകദമ്പതിമാര്‍ക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ അപലപിച്ച് രാഹുല്‍ ഗാന്ധി

ഭോപ്പാല്‍: മധ്യപ്രദേശില്‍ ദളിത് കര്‍ഷദമ്പതികള്‍ക്കു നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ അപലപിച്ച് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി.
നാലുവര്‍ഷമായി തങ്ങള്‍ കൃഷി ചെയ്യുന്ന ഭൂമി പിടിച്ചെടുത്ത് വിള നശിപ്പിക്കാന്‍ ശ്രമിച്ച റവന്യൂ ഉദ്യോഗസ്ഥരെ തടയാന്‍ ശ്രമിച്ചതിന്റെ പേരിലാണ് പൊലീസ് രാംകുമാര്‍ അഹിവാര്‍ ഭാര്യ സാവിത്രി ദേവി എന്നിവര്‍ക്കുനേരെ അതിക്രമം അഴിച്ചുവിട്ടത്. സംഭവത്തെ തുടര്‍ന്ന് ദമ്പതിമാര്‍ കീടനാശിനി കഴിച്ച് കഴിഞ്ഞ ദിവസം ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

‘ഞങ്ങളുടെ പോരാട്ടം ഇത്തരം മാനാസികാവസ്ഥയ്ക്കും അനീതിയ്ക്കും എതിരായാണ്’ എന്ന് പൊലീസ് ഇവരെ മര്‍ദ്ദിക്കുന്ന വീഡിയോ പങ്കുവെച്ച് കൊണ്ട് രാഹുല്‍ ട്വീറ്റ് ചെയ്തു.

ദമ്പതികള്‍ കൃഷി ചെയ്തിരുന്ന ഭൂമി സര്‍ക്കാരിന്റേതാണെന്നും കോളേജ് നിര്‍മാണത്തിന് മാറ്റിവെച്ചതാണെന്നുമാണ് സര്‍ക്കാരിന്റെ വിശദീകരണം. ദമ്പതികളുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്.

Top