നരേന്ദ്ര മോദി മുതല്‍ അമിത് ഷാ വരെ അഴിമതിക്കാരെ പ്രോത്സാഹിപ്പിക്കുകയാണെന്ന് രാഹുല്‍

rahul gandhi

ഷിമോഗ: അഴിമതി കേസില്‍ ജയിലില്‍ കിടന്ന യെദിയൂരപ്പയെ മുന്‍നിര്‍ത്തിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതിക്കാരെ പ്രോത്സാഹിപ്പിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി. കര്‍ണാടകയിലെ ഷിമോഗയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നിരവധി അഴിമതികളാണ് നടന്നത്. നരേന്ദ്ര മോദി മുതല്‍ അമിത് ഷാ വരെ ബി.െജ.പിയിലെ ഓരോരുത്തരും അഴിമതിക്കാരെ പ്രോത്സാഹിപ്പിക്കുകയാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ മകള്‍, നീരവ് മോദിക്ക് വേണ്ടി ജോലി ചെയ്യുന്നുവെന്നും രാഹുല്‍ ആരോപിച്ചു.

Top