ജീവിതം ആസ്വദിച്ച പ്രധാനമന്ത്രി ജനങ്ങളുടെ വിശപ്പിനെക്കുറിച്ച് മറന്നു: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. പ്രസംഗങ്ങള്‍ നടത്തിയും ജീവിതം ആസ്വദിച്ചും നടന്ന പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളുടെ പട്ടിണി മാറ്റുന്നതിനായി ഒന്നും തന്നെ ചെയ്തില്ലെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ ധാരാളം പ്രസംഗിച്ചു, എന്നാല്‍ ജനങ്ങളുടെ വിശപ്പിനെക്കുറിച്ച് അദ്ദേഹം മറന്നു. ഏറെ യോഗ ചെയ്ത് ജീവിതം ആസ്വദിച്ചപ്പോള്‍ ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കാനും അദ്ദേഹം മറന്നു’രാഹുല്‍ പറഞ്ഞു.

പട്ടിണി അലട്ടുന്ന രാജ്യങ്ങളുടെ ആഗോളപട്ടികയില്‍ നൈജീരിയക്കൊപ്പം ഇന്ത്യ 103ാം സ്ഥാനത്തെത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധിയുടെ പരിഹാസം. 2017ല്‍ നൂറാം സ്ഥാനത്തായിരുന്നു ഇന്ത്യ. ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ് എന്നിവയുടെ പിന്നാലായാണ് ഇത്തവണ ഇന്ത്യയുടെ സ്ഥാനം.

Top