ചൈനയ്ക്ക് കൈയേറ്റം നടത്താന്‍ അവസരമൊരുക്കിയത് ആരുടെ ഭീരുത്വമാണെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തുറന്നടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചൈനയ്ക്ക് ഇന്ത്യന്‍ ഭൂപ്രദേശം കയ്യേറ്റം നടത്താന്‍ അവസരമൊരുക്കിയത് ആരുടെ ഭീരുത്വമാണ് എന്ന് രാഹുല്‍ ഗാന്ധി തുറന്നടിച്ചു. ട്വിറ്ററിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

”ഇന്ത്യന്‍ സൈന്യത്തിന്റെ കഴിവിലും ധൈര്യത്തിലും എല്ലാവര്‍ക്കും വിശ്വാസമുണ്ട്. പ്രധാനമന്ത്രിക്കൊഴികെ. ആരുടെ ഭീരുത്വമാണ് ഇന്ത്യന്‍ പ്രദേശത്ത് കയ്യേറ്റം നടത്താന്‍ ചൈനയെ അനുവദിച്ചത്. അവര്‍ ആ പ്രദേശം കയ്യടക്കി തന്നെ വെയ്ക്കുമെന്നത് ആരുടെ നുണകളാണ് ഉറപ്പാക്കുന്നത്”.

ചൈന ഇന്ത്യന്‍ പ്രദേശം കയ്യേറിയിട്ടില്ലെന്ന് നുണ പറയുന്ന പ്രധാനമന്ത്രി ഇന്ത്യന്‍ സൈനികരെ അപമാനിക്കുകയാണ് എന്ന് രാഹുല്‍ നേരത്തെ ആരോപിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ബീഹാറില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ വെര്‍ച്യല്‍ റാലിയില്‍ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് രാഹുല്‍ മോദിക്കെതിരെ തുറന്നടിച്ചത്.

Top