ആവശ്യം ഓക്‌സിജന്‍, പ്രധാനമന്ത്രിക്കുള്ള താമസ സൗകര്യമല്ലെന്ന് രാഹുല്‍

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത് ആവശ്യം ഓക്‌സിജന്‍ ആണെന്നും പ്രധാനമന്ത്രിക്കുള്ള താമസ സൗകര്യമല്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി. പ്രധാനമന്ത്രിക്കായി പുതിയ വസതി ഉള്‍പ്പെടെ വരുന്ന സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ചിത്രം പങ്കുവച്ചായിരുന്നു രാഹുലിന്റെ ട്വീറ്റ്.

സെന്‍ട്രല്‍ വിസ്താ പദ്ധതി പദ്ധതി കുറ്റകരമായ പാഴ്‌ചെലവാണെന്ന് രാഹുല്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ജനങ്ങളുടെ ജീവിതത്തിനുമേല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന് പ്രതിപക്ഷ കക്ഷികളും സാമൂഹിക പ്രവര്‍ത്തകരും ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു.

 

Top