ലക്‌നോ: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മറുപടി.
മോദി ഒളിഞ്ഞു നോട്ടക്കാരനാണെന്ന് രാഹുല്‍ പരിഹസിച്ചു. മോദിക്ക് മറ്റുള്ളവരുടെ കുളിമുറിയില്‍ ഒളിഞ്ഞു നോക്കാനും ഗൂഗിളില്‍ തിരയാനും മാത്രമേ അറിയൂ എന്നും അദ്ദേഹം പറഞ്ഞു. ഇതിനിടയില്‍ അദ്ദേഹം എപ്പോഴാണ് ഭരണം നടത്തുന്നതെന്നും രാഹുല്‍ ചോദിച്ചു. മോദിയുടെ ഇത്തരം വികല സമീപനങ്ങള്‍ക്ക് തെരഞ്ഞെടുപ്പിലൂടെ മറുപടി ലഭിക്കുമെന്നും രാഹുല്‍ വിമര്‍ശിച്ചു.
കഴിഞ്ഞ ദിവസം രാജ്യസഭയില്‍, രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനു മറുപടി പറയവേയാണ് മോദി മന്‍മോഹന്‍സിംഗിനെ കടന്നാക്രമിച്ചത്.
കുളിമുറിയില്‍ മഴക്കോട്ടിട്ട് കുളിക്കുന്നയാളാണ് മന്‍മോഹനെന്നായിരുന്നു മോദിയുടെ പരിഹാസം. മന്‍മോഹന്റെ സാമ്പത്തിക പരിഷ്‌കാര നടപടികളെ അപ്പാടെ തള്ളിയ മോദി ഏറ്റവും കൂടുതല്‍ അഴിമതികള്‍ നടന്നത് യുപിഎ സര്‍ക്കാരിന്റെ കാലത്തായിരുന്നുവെന്നും മോദി വിമര്‍ശിച്ചിരുന്നു.
ലക്‌നൗവില്‍ എസ്.പി കോണ്‍ഗ്രസ് സഖ്യത്തിന്റെ പത്തിന പരിപാടി പ്രഖ്യാപിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ലക്‌നൗവില്‍ അഖിലേഷ് യാദവും രാഹുല്‍ഗാന്ധിയും ചേര്‍ന്നാണ് തെരഞ്ഞെടുപ്പിനുള്ള പത്തിന പരിപാടി പ്രഖ്യാപിച്ചത്.
യുവാക്കള്‍ക്ക് സൗജന്യ സ്മാര്‍ട് ഫോണ്‍ നല്‍കുമെന്നതടക്കം പ്രഖ്യാപനത്തിലുണ്ട്. പ്രധാനമന്ത്രി മന്‍ കി ബാത് മാത്രമേ നടത്തുന്നതെന്നും രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിക്കുകയാണെന്നും അതില്‍ പ്രധാനമന്ത്രി ഒന്നും പറയുന്നില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു.