ഇന്ത്യയുടെ ശക്തിയായ കശ്മീരിനെ ദൗര്‍ബല്യമായി കേന്ദ്ര സര്‍ക്കാര്‍ മാറ്റുന്നുവെന്ന് രാഹുല്‍ ഗാന്ധി

ചെന്നൈ: ഭരണ-പരാജയങ്ങള്‍ മറയ്ക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ കശ്മീരിനെ ഉപയോഗിക്കുകയാണെന്നും, സ്വന്തം പരാജയങ്ങള്‍ മറച്ചുപിടിക്കാനുള്ള ഒരു രാഷ്ട്രീയ സ്വത്ത് ആയിട്ടാണ് ബി.ജെ.പി കാശ്മീരിനെ കാണുന്നതെന്നും കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

കാശ്മീര്‍ ഇന്ത്യയുടെ ശക്തിയാണ്. അതിനെ ഇന്ത്യയുടെ ദൗര്‍ബല്യമായി മാറ്റുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്നും രാഹുല്‍ വിമര്‍ശിച്ചു.

കാശ്മീരിലെ സ്ഥിതിഗതികള്‍ വഷളാവുമെന്നും സംഘര്‍ഷം പൊട്ടിപ്പുറപ്പെടുമെന്നും കാശ്മീരിനെ ബി.ജെ.പി തീപിടിപ്പിക്കാന്‍ പോവുകയാണെന്നും ഏഴ് മാസങ്ങള്‍ക്ക് മുന്‍പ് കേന്ദ്ര സര്‍ക്കാരിനോട് വ്യക്തമാക്കിയിരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയോട് ഇക്കാര്യം താന്‍ പറഞ്ഞെങ്കിലും അദ്ദേഹമത് തള്ളിക്കളയുകയായിരുന്നെന്നും രാഹുല്‍ പറഞ്ഞു.

ആറേഴു മാസങ്ങള്‍ക്ക് മുമ്പ് അരുണ്‍ ജെയ്റ്റ്‌ലി എന്നെ കാണാന്‍ വന്നു. കാശ്മീരിനെ നിങ്ങള്‍ തീപിടിപ്പിക്കാന്‍ പോകുകയാണെന്നും ശരിയായ രീതിയിലല്ല കാശ്മീര്‍ വിഷയം ചെയ്യുന്നതെന്നും ഞാന്‍ ജെയ്റ്റ്‌ലിയെ അറിയിച്ചു. എന്നാല്‍ തന്റെ വാക്കുകള്‍ ജെയ്റ്റ്‌ലി തള്ളി. കാശ്മീര്‍ ശാന്തമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.

Top