വാക്‌സിനും ഓക്‌സിജനും മരുന്നും ഇല്ല; കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്ത് വാക്‌സിന്‍, ഓക്‌സിജന്‍, മരുന്നുകള്‍ എന്നിവയ്‌ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കാണാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോടികള്‍ ചെലവഴിച്ച് ഡല്‍ഹിയില്‍ പണിയുടെ സെന്‍ട്രല്‍ വിസ്ത പദ്ധതിയും മോദിയുടെ ചിത്രങ്ങളുമാണ് അവശേഷിക്കുന്നതെന്നും രാഹുല്‍ വിമര്‍ശിച്ചു.

‘വാക്‌സിന്‍, ഓക്‌സിജന്‍, മരുന്നുകള്‍ എന്നിവയ്‌ക്കൊപ്പം പ്രധാനമന്ത്രിയേയും കാണാനില്ല. സെന്‍ട്രല്‍ വിസ്ത പദ്ധതി, മരുന്നുകളുടെ ജിഎസ്ടി, എല്ലായിടത്തുമുള്ള പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ എന്നിവയാണ് അവശേഷിക്കുന്നത്’ – രാഹുല്‍ ട്വീറ്റ് ചെയ്തു.

 

Top