‘പോസിറ്റിവിറ്റി അണ്‍ലിമിറ്റഡ്’; കേന്ദ്ര പ്രചാരണത്തിനെതിരെ രാഹുല്‍

ന്യൂഡല്‍ഹി: കൊവിഡ് നിയന്ത്രണങ്ങളില്‍ സംഭവിച്ച വീഴ്ചകള്‍ക്കെതിരായ വിമര്‍ശനങ്ങള്‍ മറയ്ക്കാന്‍ ‘പോസിറ്റിവിറ്റി അണ്‍ലിമിറ്റഡ്’ പ്രചാരണവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തിറങ്ങുന്നത് തല മണ്ണില്‍ പൂഴ്ത്തുന്നതിന് സമാനമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ പൗരന്മാരെ വഞ്ചിക്കുന്ന നടപടിയാണിതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

പോസിറ്റീവായി ചിന്തിക്കുക എന്ന കേന്ദ്രത്തിന്റെ തെറ്റായ ഉറപ്പ് കൊവിഡ് മൂലം മരിച്ചു വീണവരുടെ കുടുംബാംങ്ങളെ കളിയാക്കുന്നതിന് തുല്യമാണ്. മണ്ണില്‍ തല പൂഴ്ത്തിവെയ്ക്കുന്നതും പോസിറ്റീവ് അല്ല അത് പൗരന്മാരെ വഞ്ചിക്കുകയാണ് ‘ – രാഹുല്‍ ട്വീറ്റില്‍ കുറിച്ചു.

 

Top