വാക്‌സിനേഷന്‍; നട്ടെല്ലില്ലായ്മയുടെ ക്ലാസിക് ഉദാഹരണമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് വാക്‌സിനേഷന്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രാജ്യത്ത് വാക്സിനേഷന്‍ യജ്ഞം പൂര്‍ത്തിയാക്കുന്നതിന് പ്രത്യേക സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് കേന്ദ്രം പാര്‍ലമെന്റിനെ അറിയിച്ച വാര്‍ത്ത പങ്കുവെച്ചുകൊണ്ടാണ് രാഹുലിന്റെ വിമര്‍ശനം.

ജനം ജീവിക്കുന്നത് അതിര്‍വരമ്പിലാണ്. സമയപരിധി ഇല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സമ്മതിക്കുന്നത്. നട്ടെല്ലില്ലായ്മയുടെ ക്ലാസിക് ഉദാഹരണം. – രാഹുല്‍ ട്വീറ്റ് ചെയ്തു.

Top