ബിജെപിയുടെ നുണകളല്ല, സമ്പൂര്‍ണ വാക്‌സിനേഷനാണ് വേണ്ടതെന്ന് രാഹുല്‍

ന്യൂഡല്‍ഹി: ബിജെപിയുടെ നുണകളും മുദ്രാവാക്യങ്ങളുമല്ല, വേഗത്തിലും സമ്പൂര്‍ണവുമായുള്ള കോവിഡ് വാക്‌സിനേഷനാണു ആവശ്യമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം മൂലമുണ്ടാകുന്ന വാക്സിന്‍ ക്ഷാമം പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൊറോണ വൈറസ് വ്യാപനത്തിനു സാഹചര്യമൊരുക്കുകയും ജനങ്ങളുടെ ജീവന്‍ കുരുതി കൊടുക്കുകയും ചെയ്യുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായ സംരക്ഷിക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

 

Top