മുതിര്‍ന്ന നേതാക്കളുടെ അതൃപ്തി സംസ്ഥാന തലത്തില്‍ പരിഹരിക്കണമെന്ന് രാഹുല്‍ ഗാന്ധി

വയനാട്: കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ച് രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തി കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും. ചര്‍ച്ചയില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ. സി. വേണുഗോപാലും പങ്കെടുത്തു.

മുതിര്‍ന്ന നേതാക്കളുടെ അതൃപ്തി സംസ്ഥാന തലത്തില്‍ പരിഹരിക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. വിഷയത്തില്‍ ഇന്ന് രാത്രി വീണ്ടും കൂടിക്കാഴ്ച നടത്തും.

വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി രാഹുല്‍ഗാന്ധി എംപി മലപ്പുറത്തേക്ക് തിരിച്ചു. വൈകിട്ട് കോഴിക്കോട്ടെ പരിപാടികളില്‍ പങ്കെടുക്കും. നാളെ രാവിലെ ഡല്‍ഹിക്ക് തിരിച്ചു പോകും.

രാവിലെ 8.30 കരിപ്പൂരില്‍ വിമാനമിറങ്ങിയ രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസി സി പ്രസിഡണ്ട് കെ സുധാകരനും വിമാനത്താവളത്തിലെത്തിയിരുന്നു.

തുടര്‍ച്ചയായി മുതിര്‍ന്ന നേതാക്കുടെ ഭാഗത്തു നിന്നും പരാതികളുയരുന്നതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കേരള നേതൃത്വത്തോട് അതൃപ്തിയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Top