Rahul Gandhi a traitor, should be hanged, shot, says Rajasthan BJP MLA

ന്യൂഡല്‍ഹി: രാജ്യദ്രോഹിയായ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ തൂക്കിക്കൊല്ലുകയോ വെടിവച്ചു കൊല്ലുകയോ ചെയ്യണമെന്ന് ബിജെപി എംഎല്‍എ.

ജവാഹര്‍ലാല്‍ നെഹ്‌റു (ജെഎന്‍യു) സര്‍വകലാശാലയില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ച വിദ്യാര്‍ഥികളെ പിന്തുണക്കുന്ന രാഹുല്‍ രാജ്യത്തോട് മാപ്പു പറയണം. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ സ്ഥാനം രാജിവയ്ക്കണമെന്നും രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ നിന്നുള്ള ബിജെപി എംഎല്‍എയായ കൈലാഷ് ചൗധരി ആവശ്യപ്പെട്ടു.

ജെഎന്‍യുവിലെ ചില വിദ്യാര്‍ഥികള്‍ അഫ്‌സല്‍ ഗുരുവിനെ പുകഴ്ത്തി ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചു. എന്നാല്‍ കോണ്‍ഗ്രസിന്റെ രാജകുമാരനായ രാഹുല്‍ ഗാന്ധി ഈ വിദ്യാര്‍ഥികളെ പിന്തുണയ്ക്കുകയും അവര്‍ക്കുവേണ്ടി വാദിക്കുകയും ചെയ്യുന്നു.

തന്റെ മണ്ഡലത്തില്‍ സംഘടിപ്പിച്ച കര്‍ഷകരുടെ സമ്മേളനത്തില്‍ സംസാരിക്കവെയാണ് കൈലാഷ് ചൗധരി വിവാദ പ്രസംഗം നടത്തിയത്.

ഇന്ത്യക്കാരനായി നിന്ന്, പാക്കിസ്ഥാന്‍ സിന്ദാബാദ് വിളിച്ചവരെയും അഫ്‌സല്‍ഗുരുവിനെ രക്തസാക്ഷിയായി വിശേഷിപ്പിക്കുന്നവരെയും പിന്തുണക്കാന്‍ രാഹുലിന് അവകാശമില്ലെന്നും ചൗധരി പറഞ്ഞു. പൊതുതാല്‍പര്യ ഹരജിയില്‍ രാഹുലിനെതിരെ കേസെടുക്കാന്‍ അലഹബാദ് ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു.

Top