ശബരിമല സ്ത്രീപ്രവേശനം; രാഹുല്‍ ഈശ്വറിനേ രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തു

പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ സമരം ചെയ്തിരുന്ന അയ്യപ്പധര്‍മ സേന നേതാവ് രാഹുല്‍ ഈശ്വറിനെ രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയത് ഉള്‍പ്പടെയുള്ള സംഭവങ്ങളിലാണ് രാഹുല്‍ ഈശ്വറിനും ഒപ്പമുള്ള ഇരുപതോളം പേര്‍ക്കുമെതിരേ പൊലീസ് കേസെടുത്തത്. രാവിലെ റാന്നി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ഇന്നലെ രാഹുല്‍ ഈശ്വറിനെ സന്നിധാനത്തു നിന്നുമാണ് അറസ്റ്റു ചെയ്തു നീക്കിയത്. പന്തളം രാജകുടുംബാംഗങ്ങളെയും രാഹുല്‍ ഈശ്വറിന്റെ കുടുംബത്തെയും നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയിരുന്നു.

ശബരിമല സ്ത്രീപ്രവേശനത്തിന്റെ പേരില്‍ നിലയ്ക്കലില്‍ വന്‍ സംഘര്‍ഷമാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. പൊലീസിന് നേരെ പ്രതിഷേധക്കാര്‍ ഖഴിഞ്ഞ ദിവസം കല്ലെറിഞ്ഞിരുന്നു.

Top