രാഹുല്‍ ഈശ്വറിന്റെ വിവാദ പരാമര്‍ശം; ഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി: ശബരിമല സ്ത്രീ പ്രവേശനത്തിലെ വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ട് തനിക്ക് ജാമ്യം അനുവദിക്കണമെന്ന് കാണിച്ച് രാഹുല്‍ ഈശ്വര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിഷയത്തില്‍ വിവാദപരാമര്‍ശം നടത്തിയെന്നാരോപിച്ച് എറണാകുളം സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യമില്ലാ വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു രാഹുലിന്റെ ഹര്‍ജി

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ കൈമുറിച്ച് ചോരവീഴ്ത്തി അശുദ്ധിയുണ്ടാക്കി നടയടപ്പിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് രാഹുല്‍ കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് തിരുവനന്തപുരം സ്വദേശി പ്രമോദ് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുക്കുകയായിരുന്നു. തനിക്കെതിരായ പരാതിയില്‍ അടിസ്ഥാനമില്ലെന്നും മനപ്പൂര്‍വം ഉപദ്രവിക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ചാണ് രാഹുല്‍ കോടതിയെ സമീപിച്ചത്.

Top