സ്ത്രീ വിഷയം പേടിച്ച് തള്ളിപ്പറഞ്ഞു . . . മുൻ തന്ത്രിക്കെതിരെ രാഹുൽ ഈശ്വർ !

ക്തം ചിന്തല്‍ വിവാദത്തെ തുടര്‍ന്ന് തന്നെ തള്ളി പറഞ്ഞ് രംഗത്ത് വന്ന ശബരിമല തന്ത്രി കണ്ഠരര് മോഹനര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ചുട്ട മറുപടി നല്‍കി തന്ത്രി കുടുംബാംഗം രാഹുല്‍ ഈശ്വര്‍.

Express kerala ക്കു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ഒരു ചോദ്യത്തിനുള്ള മറുപടിയിലാണ് മോഹനര്‍ക്കെതിരെ പരോക്ഷമായി രാഹുല്‍ ഈശ്വര്‍ ആഞ്ഞടിച്ചത്.

തന്ത്രി കുടുംബത്തില്‍ താന്‍ ഒറ്റപ്പെട്ടിട്ടില്ലെന്നും 83 വയസ്സായ ഏറ്റവും സീനിയറായ ദേവകി അന്തര്‍ജനം തന്നെ തനിക്ക് പിന്തുണ പ്രഖ്യാപിച്ച് പരസ്യമായി പത്ര സമ്മേളനം നടത്തി രംഗത്ത് വന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാഹുലിന്റെ വാക്കുകള്‍ ഇങ്ങനെ . .

‘ഒരു പക്ഷേ മറ്റു പലര്‍ക്കും മുഖ്യമന്ത്രി അടക്കം അപ്പുറത്തുള്ളതുകൊണ്ട് പേടി കാണും, സ്ത്രീ വിഷയത്തില്‍ ആരെങ്കിലും ആക്രമിക്കുമോ എന്ന പേടി കാണും, മീറ്റു പോലുള്ള വ്യാജ പ്രചരണങ്ങള്‍ വരുമോ എന്ന പേടി ഒക്കെ ഒരു പാട് തലത്തിലുള്ള ആളുകള്‍ക്ക് ഉണ്ടായേക്കാം അതുകൊണ്ടായിരിക്കാം ചില ആളുകള്‍ നിലപാടുകളില്‍ നിന്നും പിന്നോട്ട് പോകുന്നത്. പക്ഷേ തങ്ങള്‍ക്കൊന്നും യാതൊരു പേടിയും ഇല്ല, മുഖ്യമന്ത്രി അല്ല അപ്പുറത്ത് മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നിന്നാലും ശക്തിയുക്തം അയ്യപ്പ വിശ്വാസത്തില്‍ ഉറച്ച് മുന്നോട്ട് പോകും രാഹുല്‍ ഈശ്വര്‍ തുറന്നടിച്ചു.

rahul insert

വനിതാ ഗുണ്ടയായി അറിയപ്പെടുന്ന ശോഭാ ജോണ്‍ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ശബരിമല തന്ത്രി കണ്ഠരര് മോഹനര് പൊലീസിനു പരാതി നല്‍കിയതോടെ നിറം പിടിപ്പിച്ച കഥകളാണ് പ്രചരിച്ചിരുന്നത്. തന്ത്രി കുടുംബത്തിനു മാത്രമല്ല വിശ്വാസികള്‍ക്കെല്ലാം സംഭവം നാണക്കേട് ഉണ്ടാക്കിയിരുന്നു.

കണ്ഠരര് മോഹനരുടെ നഗ്ന ചിത്രങ്ങള്‍ കാട്ടി ഗുണ്ടാ നേതാവ് ശോഭാ ജോണ്‍ ഇയാളെ ഭീഷണിപ്പെടുത്തിയിരുന്നു. 2006ല്‍ നടന്ന ബ്ലാക്മെയിലിംഗ് കേസിനെ തുടര്‍ന്ന് ശബരിമല തന്ത്രിയായിരുന്ന കണ്ഠരര് മോഹനരെ പൂജാദി കര്‍മ്മങ്ങളില്‍ നിന്ന് വിലക്കിയിരുന്നു. തന്ത്രിയെ ഫ്ലാറ്റില്‍ എത്തിച്ച് സ്ത്രീക്കൊപ്പം നിര്‍ത്തി ഫോട്ടോ പകര്‍ത്തി ഭീഷണിപ്പെടുത്തി 7 അംഗ സംഘം പണവും സ്വര്‍ണഭാരണവും തട്ടിയെടുക്കുകയായിരുന്നു.

RAHUL QW

സ്ത്രീവിഷയങ്ങളില്‍ ഇയാളുടെ പേര് ഉയര്‍ന്നതോടെ ശബരിമല തന്ത്രി സ്ഥാനത്ത് വിലക്കേര്‍പ്പെടുത്തിയിരുന്നു. കേസില്‍ തന്ത്രിയെ മനപൂര്‍വ്വം കുടുക്കിയതാണെന്ന് തെളിയുകയും പ്രതികളെ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിക്കുകയും ചെയ്തു. ശബരിമലയില്‍ നടന്ന അഷ്ടമംഗല ദേവപ്രശ്നത്തില്‍ ചെയ്യാത്ത കുറ്റത്തിന് പൂജാദികര്‍മ്മങ്ങളില്‍ നിന്ന് മോഹനരെ വിലക്കിയത് പാപമാണന്ന് തെളിഞ്ഞു. ഇതേ തുടര്‍ന്നാണ് അദ്ദേഹം തന്ത്രി സ്ഥാനത്ത് തിരിച്ചെത്തിയത്.

റിപ്പോര്‍ട്ട്: എ.ടി അശ്വതി

Top