നമ്മള്‍ തന്നെയാണ് അയ്യപ്പന്‍, ഇവിടെ തോറ്റുപോകരുത്; രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയം സംബന്ധിച്ച് പ്രതികരണവുമായി ശബരിമല തന്ത്രി കുടുംബാംഗവും ആക്ടിവിസ്റ്റുമായ രാഹുല്‍ ഈശ്വര്‍. ശബരിമല അയ്യപ്പ സ്വാമി തനിക്ക് അയച്ചുതന്ന വാട്‌സ്ആപ്പ് സന്ദേശം എന്ന് ഫേസ്ബുക്കില്‍ കുറിച്ചുകൊണ്ടാണ് രാഹുല്‍ പ്രതികരിച്ചത്.

നമ്മള്‍ തന്നെയാണ് അയ്യപ്പന്‍. നമ്മളെ രക്ഷിക്കാന്‍ അയ്യപ്പ സ്വാമി നേരിട്ട് വരും. തെറ്റായ കോടതി വിധി ‘ അയ്യപ്പ ജെല്ലിക്കെട്ട്’ നടത്തി നമ്മള്‍ മറികടക്കണമെന്നും രാഹുല്‍ വ്യക്തമാക്കി. നമ്മള്‍ ഇവിടെ തോറ്റുപോയാല്‍ വരും തലമുറയും ഭാരത മാതാവും നമ്മളോട് ക്ഷമിക്കില്ലെന്നും രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Top