അയ്യപ്പഭക്തരുടെ കളികള്‍ കമ്പനി കാണാന്‍ ഇരിക്കുന്നതേ ഉള്ളൂ; അര്‍ണബിനോട് രാഹുല്‍ ഈശ്വര്‍

കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ അര്‍ണബ് ഗോസ്വാമിക്ക് കിടിലന്‍ മറുടിയുമായി ശബരിമല തന്ത്രി കുടുംബാംഗവും ആക്ടിവിസ്റ്റുമായ രാഹുല്‍ ഈശ്വര്‍ രംഗത്ത്. ശബരിമല വിഷയത്തില്‍ ദു:ഖം അറിയിച്ച അര്‍ണബിനോട് അയ്യപ്പ ഭക്തരുടെ കളികള്‍ കമ്പനി കാണാന്‍ ഇരിക്കുന്നതേ ഉള്ളൂ എന്ന മറുപടിയാണ് രാഹുല്‍ നല്‍കിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

– Republic Debate | Mumbai with Arnab Goswami –
(1 Point, 20 seconds)

** എന്നെ കണ്ടപ്പോൾ കുറച്ചു friendly പുച്ഛത്തോടെ, അർണാബ് ഗോസ്വാമി തമാശയായി പറഞ്ഞു – My Condolences to Sabarimala
** ചുറ്റും കൂടിയിരുന്ന ഫെമിനിച്ചികൾ, തൃപ്തി ദേശായി, author ആയ Anand Neelakantan അടക്കം കളിയാക്കി ചിരിച്ചു.
** Exactly 10 days to Go .

1) ഞാൻ പറഞ്ഞു – “അയ്യപ്പ ഭക്തരുടെ പോരാട്ടങ്ങൾ ‘Company കാണാൻ ഇരിക്കുന്നതെ ഉള്ള്‌. 🙂
അർണാബ് ഗോസ്വാമി പറഞ്ഞു – “i didnt understand”.. ഞാൻ മറുപടി കൊടുത്തു – വരുന്ന ദിവസങ്ങളിൽ മനസിലായിക്കൊള്ളും” U will for sure understand, Arnabji..
🙂

സ്വാമിയേ ശരണം അയ്യപ്പ

Top