ഇന്ത്യന്‍ ടീം തിരിച്ചുവരും; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്

ദുബായ്: ഏഷ്യാ കപ്പിൽ ഫൈനൽ കാണാതെ പുറത്തായതോടെ കടുത്ത വിമർശനങ്ങളാണ് ഇന്ത്യൻ ടീമിനെതിരെ ഉണ്ടായത്. പരിശീലകൻ രാഹുൽ ദ്രാവിഡും ക്യാപ്റ്റൻ രോഹിത് ശർമയും ചേർന്ന് നടത്തിക്കൊണ്ടിരിക്കുന്ന പരീക്ഷണങ്ങളാണ് തോൽവിക്ക് കാരണമെന്ന് പറയുന്നവരുണ്ട്. ശരിയായ പ്ലയിംഗ് ഇലവനെ പോലും ഇറക്കാൻ ഇന്ത്യക്ക് കഴിഞ്ഞില്ലെന്നുള്ളതായിരുന്നു മുൻ പാകിസ്ഥാൻ താരം ഷൊയ്ബ് അക്തറിന്റെ അഭിപ്രായം.

എന്നാൽ വിമർശനങ്ങൾക്കെല്ലാം മറുപടി പറയുകയാണ് ദ്രാവിഡ്. രണ്ട് തോൽവികൊണ്ട് ടീം മോശമാവില്ലെന്നാണ് ദ്രാവിഡിന്റെ വിശദീകരണം. ”സ്‌കോർ പ്രതിരോധിക്കാൻ ബുദ്ധിമുട്ടുള്ള പിച്ചിലാണ് ഇന്ത്യ പരാജയപ്പെട്ടത്. എന്നിട്ടും സൂപ്പർ ഫോറിലെ ആദ്യ രണ്ട് മത്സരങ്ങളും അവസാന ഓവർ വരെ നീട്ടാൻ ഞങ്ങൾക്കായി. ടി20യിൽ ചെറിയ സ്‌കോറാണെങ്കിലും മറികടക്കുക പ്രയാസമാണ്. പാകിസ്താനെതിരേ ആദ്യ മത്സരത്തിൽ ചെറിയ സ്‌കോറായിരുന്നെങ്കിലും ജയിക്കാൻ പ്രയാസപ്പെട്ടു.

Top