രാഹുല്‍ ദ്രാവിഡ് കൊവിഡില്‍ നിന്ന് മുക്തനായി

കൊവിഡില്‍ നിന്ന് മുക്തനായ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ടീമിനൊപ്പം ചേര്‍ന്നു. ശനിയാഴ്ച്ച രാത്രി വൈകി ദ്രാവിഡ് ദുബായിലെത്തിയെന്ന് ക്രിക്ക്ബസ് റിപ്പോര്‍ട്ട് ചെയ്തു. ഇടക്കാല പരിശീലകനായിരുന്ന വിവിഎസ് ലക്ഷ്മണ്‍ ഇതോടെ നാട്ടിലേക്ക് തിരിച്ചുവെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നു. രണ്ട് ദിവസം ഇന്ത്യന്‍ ടീമിനൊപ്പം ചെലവഴിച്ച ശേഷമാണ് ലക്ഷ്മണ്‍ നാട്ടിലേക്ക് മടങ്ങുന്നത്. ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ ദ്രാവിഡ് ടീമിനൊപ്പമുണ്ടാവും.

ഇന്ത്യന്‍ ടീം യുഎഇയിലേക്ക് യാത്രി തിരിക്കുന്നതിന് മുമ്പ് നടത്തിയ പരിശോധനയിലാണ് ദ്രാവിഡ് കൊവിഡ് പോസിറ്റീവായത്. നെഗറ്റീവാകുന്ന പക്ഷം ദ്രാവിഡ് ടീമിനൊപ്പം ചേരുമെന്ന് ബിസിസിഐ നേരത്തെ അറിയിച്ചിരുന്നു. അന്ന് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നതിങ്ങനെയായിരുന്നു. നിസാരമായ രോഗലക്ഷണങ്ങളെ ദ്രാവിഡിനുള്ളൂ. ദ്രാവിഡിന് പകരക്കാരനായി ഹരാരെയിലുള്ള വിവിഎസ് ഇന്ന് ചിലപ്പോള്‍ ദുബായിലേക്ക് തിരിക്കും. ദ്രാവിഡിന്റെ സാഹചര്യം മെച്ചപ്പെടും വരെ കുറച്ച് ദിവസം ദുബായില്‍ തുടരാന്‍ ലക്ഷ്മണിനോട് ആവശ്യപ്പെടാവുന്നതാണ്. വീണ്ടും പരിശോധന നടത്താന്‍ ദ്രാവിഡിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബിസിസിഐ പറഞ്ഞു.

Top