ഇന്ത്യ ‘എ’, അണ്ടര്‍ 19 ടീമുകളുടെ പരിശീലക സ്ഥാനം രാഹുല്‍ ദ്രാവിഡ് ഒഴിഞ്ഞു

Rahul dravid

ന്യൂഡല്‍ഹി: ഇന്ത്യ ‘എ’, അണ്ടര്‍ 19 ടീമുകളുടെ പരിശീലക സ്ഥാനം ഇതിഹാസതാരം രാഹുല്‍ ദ്രാവിഡ് ഒഴിഞ്ഞു. മുന്‍ സൗരാഷ്ട്ര നായകന്‍ സീതാന്‍ഷു കോടകും മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ പരാസ് മാംബ്രേയുമാണ് ദ്രാവിഡിന്റെ പിന്‍ഗാമികളായി ചുമതലയേല്‍ക്കുന്നത്.

പരിമിതകാലത്തേക്ക് മാത്രമാണ് ഇരുവരുടെയും നിയമനം. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായി നിയമിതനായതിനെത്തുടര്‍ന്നാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി താരങ്ങളെ വാര്‍ത്തെടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ദ്രാവിഡ് സ്ഥാനമൊഴിയുന്നത്. 2018ലെ അണ്ടര്‍ 19 ലോകകപ്പില്‍ പൃഥ്വി ഷാ നയിച്ച ഇന്ത്യന്‍ ടീമിന് കിരീടം നേടിക്കൊടുത്തതാണ് ദ്രാവിഡിന്റെ പരിശീലക കരിയറിലെ സുപ്രധാന നേട്ടം.

Top