Rahul Dravid heaps praise on Virat Kohli, R Ashwin; calls duo modern cricket legends

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും സ്പിന്നര്‍ ആര്‍. അശ്വിനും ആധുനിക ക്രിക്കറ്റിലെ മഹാന്മാരാണെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇന്ത്യന്‍ അണ്ടര്‍-19 ടീമിന്റെ കോച്ചുമായ രാഹുല്‍ ദ്രാവിഡ്. സച്ചിനും ഗാംഗുലിക്കും ലക്ഷ്മണിനും തനിക്കുമൊക്കെ ശേഷവും ഇന്ത്യന്‍ ക്രിക്കറ്റില്‍ പ്രതിഭാധനരായ കളിക്കാര്‍ക്ക് കുറവില്ലെന്ന് ദ്രാവിഡ് പറഞ്ഞു.

സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ വിരാട് കോഹ്ലി മാഹാനായ ബാറ്റ്‌സ്മാന്‍ എന്ന ഖ്യാതി ഇതിനോടകം നേടിയെടുത്തുവെന്ന്, ലോകക്രിക്കറ്റിലെ ‘വന്‍മതില്‍’ എന്ന് വിശേഷണമുള്ള ദ്രാവിഡ് വ്യക്തമാക്കി. ഒരു ഇംഗ്ലീഷ് ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് ദ്രാവിഡ് ഇക്കാര്യം പറഞ്ഞത്.

അശ്വിന്റെ കാര്യത്തിലും സ്ഥിതികള്‍ വത്യസ്ഥമല്ലെന്നു പറഞ്ഞ ദ്രാവിഡ് ചുരുങ്ങിയ മത്സരങ്ങള്‍ കൊണ്ട് തന്നെ ലോക ക്രിക്കറ്റിലെ മികച്ച ബോളര്‍മാരുടെ നിരയിലേക്ക് അശ്വിന്‍ ഉയര്‍ന്നു കഴിഞ്ഞുവെന്നും വ്യക്തമാക്കി.

സാമൂഹിക മാധ്യമങ്ങളുടെ വളര്‍ച്ചയും താരങ്ങള്‍ക്ക് ഏറെ പിന്തുണ നല്‍കുന്നുണ്ടെന്നും ദ്രാവിഡ് കൂട്ടിച്ചര്‍ത്തു.

Top