പ്രധാനമന്ത്രിയുടെ വികസനം ‘റിവേഴ്സ് ഗിയറില്‍’; മോദിയെ വിമര്‍ശിച്ച് രാഹുല്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന വാഹനം ‘റിവേഴ്സ് ഗിയറില്‍’ ആണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാചകവാതക വിലവര്‍ധന ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാരിനെതിരെ രാഹുല്‍ രൂക്ഷവിമര്‍ശനം നടത്തിയത്.

ലക്ഷക്കണക്കിനു കുടുംബങ്ങളെ വീണ്ടും വിറകടുപ്പ് ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്ന് രാഹുല്‍ പറഞ്ഞു.

‘മോദിയുടെ വികസനവാഹനം റിവേഴ്സ് ഗിയറിലാണ്. അതിന്റെ ബ്രേക്കുകളും തകരാറിലാണ്’- രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ഗ്രാമപ്രദേശങ്ങളില്‍ 42 ശതമാനം ആളുകളും എല്‍പിജി സിലിണ്ടറുകള്‍ ഉപയോഗിച്ച് പാചകം ചെയ്യുന്നത് അവസാനിപ്പിച്ചുവെന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ടും രാഹുല്‍ പങ്കുവച്ചു.

പാചകവാതകം വാങ്ങാന്‍ പണമില്ലാതെ മിക്കവരും വിറകിലേക്കു മടങ്ങിയെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്.

 

Top