പ്രമുഖ വ്യവസായി രാഹുല്‍ ബജാജ് അന്തരിച്ചു

ഡല്‍ഹി: പ്രമുഖ വ്യവസായിയും ബജാജ് ഗ്രൂപ്പിന്റെ മുന്‍ ചെയര്‍മാനുമായിരുന്ന രാഹുല്‍ ബജാജ് അന്തരിച്ചു. 83 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം പുനെയില്‍ വച്ചാണ് അന്തരിച്ചത്.

ബജാജിന്റെ വൈവിധ്യവത്കരണത്തില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തിത്വമായിരുന്നു. രാജ്യം 2001ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

1965ലാണ് ബജാജ് ഗ്രൂപ്പിന്റെ സാരഥ്യം ഏറ്റെടുത്തത്. 1986ൽ ഇന്ത്യൻ എയൽലൈൻസ് ചെയർമാന്‍ പദവിയും വഹിച്ചു. 2006 മുതൽ 2010 വരെ രാജ്യസഭാംഗമായിരുന്നു.

Top