രാഹുലും,അഞ്ജലിയും, ടീനയും ഒരുമിച്ചൊരു സെല്‍ഫി

‘കുച്ച് കുച്ച് ഹോത്താ ഹേ’ എന്ന ബോളിവുഡ് സിനിമ കണ്ടവരാരും അതിലെ രാഹുല്‍, അഞ്ജലി, ടീന ഇവരെ മറക്കില്ല.

ബോളിവുഡിന്റെ തിരക്കുകളിലേക്ക് ഈ താരങ്ങള്‍ ചേക്കേറിയപ്പോഴും ഇവര്‍ അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ക്ക് ഇന്നും പ്രേക്ഷക മനസ്സില്‍ സ്ഥാനമുണ്ട്.

selfysssssssssssss

ഈ സ്ഥാനം തന്നെയാണ് ഈ മൂവര്‍ സംഘം അടുത്തിടെ എടുത്ത സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ കാരണവും.

ഷാരൂഖ് ഖാനും കജോളും റാണി മുഖര്‍ജിയും ആണ് വര്‍ഷങ്ങള്‍ക്കു ശേഷം ഒരുമിച്ചൊരു സെല്‍ഫി എടുത്തത്.

കരണ്‍ ജോഹറിന്റെ ആദ്യ സംവിധാന സംരംഭമായ കുച്ച് കുച്ച് ഹോത്താ ഹേ ഇന്ത്യയിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നാണ്.

‘ആകാശത്തിലെ നക്ഷത്രത്തെക്കാള്‍ തിളക്കമുണ്ടാകും ചിലപ്പോള്‍ നിങ്ങള്‍ക്കൊപ്പമുള്ള നക്ഷത്രങ്ങള്‍ക്ക് ‘ എന്ന അടിക്കുറിപ്പോടെ ഷാരൂഖ് ഖാനാണ് ചിത്രം ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്.

Top