രാഹുലും രോഹിത്തും പുറത്ത്: മൂന്നാം ടി20യിൽ ഇന്ത്യയ്ക്ക് മോശം തുടക്കം

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മോശം തുടക്കം. 24 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് മൂന്നു വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍മാരായ കെ.എല്‍ രാഹുല്‍ (0), രോഹിത് ശര്‍മ (15), യുവതാരം ഇഷാന്‍ കിഷന്‍ (4) എന്നിവരാണ് പുറത്തായത്.

നേരത്തെ ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലണ്ട് നിരയില്‍ ടോം കറന് പകരം മാര്‍ക്ക് വുഡ് തിരിച്ചെത്തി. ഇന്ത്യന്‍ ടീമില്‍ രോഹിത് ശര്‍മ തിരിച്ചെത്തിയപ്പോള്‍ സൂര്യകുമാര്‍ യാദവിന് സ്ഥാനം നഷ്ടമായി.

Top