രാഹുലിനെയും പ്രിയങ്കയെയും കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് പൊലീസ് കസ്റ്റഡിയില്‍ എടുത്ത രാഹുല്‍ ഗാന്ധിയെയും പ്രിയങ്കയെയും വിട്ടയച്ചു. ഇരുവരും ഡല്‍ഹിയിലേക്ക് മടങ്ങുകയാണ്. ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ഇരുവരെയും യു പി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

ഡല്‍ഹിയിലെ ഡിഎന്‍ഡി ഫ്‌ലൈ ഓവറില്‍ നിന്ന് യമുന എക്‌സ്പ്രസ് വേയിലേക്ക് എത്തിയപ്പോഴേക്കും രാഹുലിന്റെയും പ്രിയങ്കയുടെയും വാഹനം പൊലീസ് എത്തി തടയുകയായിരുന്നു. ഇരുവരെയും അല്‍പദൂരം നടന്നപ്പോഴേക്ക് പൊലീസ് കരുതല്‍ കസ്റ്റഡിയിലെടുത്തു. തടഞ്ഞാലും യാത്രയില്‍ നിന്ന് പിന്നോട്ടില്ലെന്ന് പറഞ്ഞ് രാഹുലും പ്രിയങ്കയും വാഹനത്തില്‍ നിന്ന് ഇറങ്ങി നടക്കാന്‍ തുടങ്ങിയതോടെ പൊലീസ് വീണ്ടും എത്തി ഇവരെ തടയുകയായിരുന്നു.

Top