രാഹുല്‍ പറഞ്ഞാല്‍ പറഞ്ഞ പോലെ ചെയ്യും, വിശ്രമജീവിതം ആശംസിക്കുന്നുവെന്നും അഡ്വ; ജയശങ്കര്‍

കൊച്ചി:രാഹുല്‍ ഗാന്ധിയുടെ രാജിയില്‍ അഭിപ്രായപ്രകടനവുമായി അഡ്വ. ജയശങ്കര്‍. രാഹുല്‍ഗാന്ധി അന്തസുളളവനാണ്, തറവാടിയാണ്. വാക്കിനു വ്യവസ്ഥ ഉളളവനാണ്. പറഞ്ഞാല്‍ പറഞ്ഞ പോലെ ചെയ്യുന്ന പ്രകൃതമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

കേണപേക്ഷിച്ചിട്ടും മനസു മാറ്റിയില്ല. അതാണ് അന്തസ്സ്! അതാണ് ആഭിജാത്യം. ഇനിയുള്ള കാലം വയനാട് എംപി മാത്രമായിരിക്കാനാണ് രാഹുലിന് താല്പര്യം. മണ്ഡലത്തിന്റെ സമഗ്ര വികസനമാണ് ഏക അഭിലാഷം. രാഹുല്‍ഗാന്ധിക്ക് അല്ലലും അലട്ടുമില്ലാത്ത വിശ്രമജീവിതം ആശംസിക്കുന്നുവെന്നും, പുതിയൊരു പ്രസിഡന്റിന്റെ കീഴില്‍ കോണ്‍ഗ്രസ് നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കുന്നതു കാണാനും ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Top