രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. ഹൈക്കോടതിയാണ് രഹ്ന ഫാത്തിമയുടെ ഹര്‍ജി തള്ളിയത്. മക്കളുടെ മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തി സമൂഹ മാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിച്ചതാണ് രഹ്നയ്ക്കെതിരായ കേസ്.

രഹനയ്ക്കു മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ പോലീസ് എതിര്‍ത്തിരുന്നു. ഇവര്‍ക്കെതിരേ പോക്സോ, ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് ഐടി ആക്ട് പ്രകാരവും കുട്ടികളെ ദുരുപയോഗം ചെയ്തതിന് ബാലനീതി നിയമപ്രകാരവുമാണ് കേസെടുത്തിട്ടുള്ളത്.

നഗ്നതാ പ്രദര്‍ശനത്തില്‍ രഹ്ന ഫാത്തിമയ്ക്ക് ജാമ്യം നല്‍കരുതെന്ന് സംസ്ഥാന സര്‍ക്കാരും അറിയിച്ചിരുന്നു. ഹൈക്കോടതിയിലാണ് രഹ്ന ഫാത്തിമയ്ക്കെതിരെ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. കലയെന്ന പേരില്‍ കുട്ടികളെ ഇത്തരം പ്രവൃത്തികള്‍ക്ക് ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ അറിയിച്ചു.സ്വന്തം കുട്ടിയെ വച്ച് എന്തും ചെയ്യാമെന്ന നില വരരുത്. സമൂഹത്തില്‍ അത് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. രഹ്നയുടെ മുന്‍കാല ചെയ്തികള്‍ കണക്കിലെടുക്കണമെന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. വിഷയം പോക്സോ കേസിന്റെ പരിധിയില്‍ വരുമെന്നും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.

Top