നഗ്‌നശരീരത്തില്‍ കുട്ടികളെകൊണ്ടു ചിത്രം വരപ്പിച്ച കേസ് ; രഹ്ന ഫാത്തിമയ്ക്കു ജാമ്യം

കൊച്ചി: നഗ്‌നശരീരത്തില്‍ കുട്ടികളെകൊണ്ടു ചിത്രം വരപ്പിച്ചതിനു നിയമനടപടി നേരിടുന്ന രഹ്ന ഫാത്തിമയ്ക്കു ജാമ്യം. എറണാകുളം പോക്‌സോ കോടതിയാണു ജാമ്യം നല്‍കിയത്.

നഗ്‌നശരീരത്തില്‍ മക്കള്‍ ചിത്രം വരയ്ക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനാണു രഹ്നയ്‌ക്കെതിരെ പോക്‌സോ ചുമത്തിയാണ് കേസെടുത്തിരുന്നത്. പോക്‌സോ, ഐടി നിയമങ്ങള്‍ പ്രകാരമാണു കേസ്.

Top