ഓരോരോ പിള്ളേര് സിനിമാ ഫീല്‍ഡിലേക്കു വന്നോളും, എട്ടു പത്തു പാക്കുമായി; റഹ്മാന്‍

ഴയകാല സിനിമയിലെ മലയാളികളുടെ പ്രിയനടനായിരുന്നു റഹ്മാന്‍. പിന്നീട് സിനിമകളില്‍ സജീവമായ താരം ഇടക്കാലത്ത് വെച്ച് സിനിമയില്‍ നിന്ന് വിട്ടുനിന്നിരുന്നു. ഇപ്പോഴിതാ താരം മണിരത്‌നം ഒരുക്കുന്ന പൊന്നിയിന്‍ സെല്‍വന്‍ എന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ ആണ് അഭിനയിക്കാന്‍ ഒരുങ്ങുന്നത്. മാത്രമല്ല ചിത്രത്തിന് വേണ്ടി ഗംഭീര മേയ്ക്ക് ഓവറിലുമാണ് താരം. അതിനായി ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്ന ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

തന്റെ പുതിയ വര്‍ക്കൗട്ട് ചിത്രത്തിനൊപ്പം ഒരു ചെറിയ കുറിപ്പും റഹ്മാന്‍ പങ്കുവച്ചിട്ടുണ്ട്. എന്ത് ചെയ്യാനാ, ഓരോരോ പിള്ളേര് സിനിമാ ഫീല്‍ഡിലേക്കു വന്നോളും, കയ്യ് പെരുപ്പിച്ചു എട്ടു പത്തു പാക്കുമായി. വെറുതെ നമ്മളെ ഇട്ടു ബുദ്ധിമുട്ടിക്കാനായി. ഇങ്ങനെയാണ് റഹ്മാന്‍ കുറിച്ചത്.

Top