എ.ആർ. റഹ്മാൻ ഷോ അടുത്ത മാസം കൊച്ചി സിറ്റിയിൽ നടക്കും, ഇനി പാടത്തേക്ക് ഇല്ലെന്ന്

കൊച്ചി: ഫ്ലവേഴ്സ് ടി.വി സംഘടിപ്പിക്കുന്ന മാറ്റി വച്ച എ.ആർ. റഹ്മാൻ ഷോ അടുത്ത മാസം നടക്കും. മഴക്ക് പ്രതിരോധം തീർക്കുന്ന സംവിധാനമൊരുക്കി ഷോ നടത്താനാണ് നീക്കമെന്ന് സി.ഇ.ഒ ശ്രീകണ്ഠൻ നായർ പറഞ്ഞു. ഇന്നലെ വൈകിട്ട് നടക്കാനിരുന്ന ഷോ കനത്ത മഴയെ തുടർന്നാണ് മാറ്റി വച്ചിരുന്നത്. ഉച്ചക്ക് ശേഷം വലിയ ട്രാഫിക് കുരുക്കും മേഖലയിലുണ്ടായി.

ഏക്കറുകണക്കിന് പാടം നിയമവിരുദ്ധമായി നികത്തിയ ഇടത്ത് ഇത്രയും വലിയ ഷോ നടത്തുന്നത് റിയൽ എസ്റ്റേറ്റ് കച്ചവട താൽപര്യമാണെന്ന ആരോപണവും, പരാതിയും ഉയർന്നിരുന്നു. കനത്ത മഴയത്ത് ചെളി കൂടി ഇളകിയതോടെ വൃത്തിഹീനമായിരിക്കുകയാണ്‌ ഇവിടം.

പാടത്തെ ‘പണിക്ക് ‘ വരമ്പത്ത് തന്നെ ‘കൂലി’ ലഭിച്ചതിനാൽ ഇനി ആ പ്രദേശത്തേക്ക് തന്നെ ഇല്ലന്ന നിലപാടിലാണ് എ.ആർ. റഹ്മാൻ. ആംബുലൻസ് അടക്കം മുന്നാട്ട് നീങ്ങാതെ കുടുങ്ങി കിടന്നതിൽ ജനങ്ങളും സംഘാടകർക്കെതിരെ രോഷത്തിലാണ്.

Top