സംഗീത സംവിധായകന്‍ റഹ്മാന് ചിത്ര നേര്‍ന്ന പിറന്നാള്‍ ആശംസ വൈറലാകുന്നു

സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാന്റെ പിറന്നാള്‍ ഇന്നലെയായിരുന്നു. നിരവധി പേരാണ് റഹ്മാന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് എത്തിയത്. എന്നാല്‍ കേരളത്തിന്റെ വാനംമ്പാടി കെഎസ് ചിത്രയുടെ പിറന്നാള്‍ ആശംസയാണ് ഇപ്പോള്‍ ശ്രദ്ധ നേടിയിരിക്കുന്നത്.

മെയ് മാദം എന്ന ചിത്രത്തിലെ എന്‍മേല്‍ വിഴിന്ത മഴൈത്തുളിയേ… എന്ന ഗാനമാണ് റഹ്മാന് വേണ്ടി ചിത്ര പാടിയത്. ചിത്ര ഫെയ്‌സ് ബുക്കിലൂടെയായിരുന്നു ആശംസ അറിയിച്ചത്. കൂടാതെ മനോഹരമായ ഗാനങ്ങള്‍ എനിക്ക് ആലപിക്കാന്‍ അവസരം നല്‍കിയതില്‍ ഞാന്‍ താങ്കള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി പറയുന്നു. ഇനിയും മനോഹരമായ പാട്ടുകള്‍ കേള്‍ക്കാന്‍ ഞാനും ആരാധകരും കാത്തിരിക്കുന്നു. ദീര്‍ഘായുസ്സുണ്ടാകട്ടെ എന്നുമാണ് ചിത്ര ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ വ്യക്തമാക്കിയത്.

HAPPY BIRTHDAY RAHMAN JI

Posted by K S Chithra on Sunday, January 5, 2020

Top